Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.K.unjikrishnan

ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍റെ തോ​ൽ​വി; സിപിഎം പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ടും

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​വും വ്യാ​പ​ക​മാ​യ വോ​ട്ട് ചോ​ർ​ച്ച​യും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​ൻ ധാ​ര​ണ. വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ​യു​ള്ള ര​ഹ​സ്യ നീ​ക്ക​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഈ ​റി​പ്പോ​ർ​ട്ട് നീ​ണ്ട ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അം​ഗീ​ക​രി​ച്ച​ത്. അ​മ്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ വ​ൻ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്ന പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ നേ​താ​വ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത് പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​ക്കി​യ ആ​ഘാ​തം ചെ​റു​ത​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പാ​ർ​ട്ടി വി​ട്ട വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്.

വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വി​ജ​യം യാ​ദൃ​ശ്ചി​ക​മ​ല്ല. പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യി​ലെ ചി​ല പ്ര​മു​ഖ​രു​ടെ ഒ​ത്തു​ക​ളി​യും ര​ഹ​സ്യ പി​ന്തു​ണ​യു​മാ​ണ് ഇ​തി​ന് കാ​രെ​ന്നും പാ​ർ​ട്ടി നി​യോ​ഗി​ച്ച ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. ഏ​രി​യാ ക​മ്മി​റ്റി​യി​ലെ ചി​ല​ർ കു​ഞ്ഞി​കൃ​ഷ്ണ​ന് വേ​ണ്ടി ര​ഹ​സ്യ​മാ​യി വോ​ട്ട് പി​ടി​ക്കു​ക​യും പാ​ർ​ട്ടി വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി മ​റി​ച്ചു ന​ൽ​കു​ക​യും ചെ​യ്തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ഈ ​ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​വും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​ർ​ട്ടി​ക്ക് സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​താ​യി ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​നും ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് പു​തി​യ സം​ഘ​ട​നാ സം​വി​ധാ​നം കൊ​ണ്ടു​വ​രാ​നും തീ​രു​മാ​നി​ച്ച​ത്.

Latest News

Corehub Up